ഇന്ന് ശ്രീകൃഷ്ണ ജയന്തി..
ഉണ്ണിക്കണ്ണൻ ജനിച്ച ആ പുണ്യ ദിനം..
കുസൃതികളും കള്ളത്തരങ്ങളും കാണിച്ചു നമ്മെ ആനന്ദിപ്പിച്ച മായക്കണ്ണൻ പിറന്ന സുവർണ്ണ ദിനം..
കണ്ണാ.. കാർമുകിൽ വർണ്ണാ..
നീ വെണ്ണ കട്ടു കഴിക്കാനായി എപ്പോഴാണ് വരിക???
പതുങ്ങി പതുങ്ങി നീ വരുമ്പോൾ ഈയുള്ളവളെ ഒന്ന് അറിയിക്കില്ലേ???
ഉണ്ണിക്കണ്ണാ.. വെണ്ണക്കൃഷ്ണാ..
നീ വരുന്നതും കാത്തു ഒരുപാടു വെണ്ണ കരുതി ഈയുള്ളവൾ ഇരിക്കുന്നു..
കുഞ്ഞോമന കണ്ണാ .. നീ വരില്ലേ????
No comments:
Post a Comment